Connect with us

student died

നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി മരിച്ചു

പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് ദാരുണ മരണം

Published

|

Last Updated

തിരുവനന്തപുരം | നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ്-ബിനു ദമ്പതികളുടെ മകള്‍ ദ്രുപിത (14) ആണ് മരിച്ചത്.

പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് ദാരുണ മരണം സംഭവിച്ചത്.നീന്തല്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോത്തന്‍കോട് എല്‍ വി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത. നാലുവയസ് മുതല്‍ നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest