ഗസ്സ സിറ്റിയിലെ ജബലിയ്യ അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണം സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യം. ജബാലിയയിലെ ഹമാസ് സൈനിക പോസ്റ്റ് സൈന്യം കീഴടക്കുകയും സായുധരായ 50 ഹമാസ് പ്രവർത്തകരെ വധിക്കുകയും ചെയ്തതായി ഇസ്റാഈൽ പ്രതിരോധ സേന അറിയിച്ചു. ചൊവ്വാഴ്‌ച, കര ആക്രമണത്തിനിടെ രണ്ട് ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടതായും ഐഡിഎഫ് സ്ഥിരീകരിച്ചു. ഗസ്സയിൽ തങ്ങളുടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായും ഇസ്റാഈൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ വടക്കൻ ഡിവിഷനിലെ ബെയ്ത് ലാഹിയ ബറ്റാലിയന്റെ കമാൻഡർ നിസ്സിം അബു അജിനയെ വധിച്ചതായി ഇസ്റാഈൽ സേന അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി വെസ്റ്റ് ബാങ്കിൽ 8 ഹമാസ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ഐഡിഎഫ് അറിയിച്ചു.
വീഡിയോ കാണാം







