Connect with us

accident death

കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാന്‍ കണ്ടെത്തി

കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയത് കെ സ്വിഫ്റ്റ് ബസല്ല

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്ത് കാല്‍നട യാത്രക്കാരനായ തമിഴ്നാട് സ്വദേശിയെ ഇടിച്ച് നിര്‍ത്താതെപോയ പിക്കപ്പ്് വാന്‍ കണ്ടെത്തി. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയുടെ മരണത്തിനിടയാക്കിയ അപകമുണ്ടാക്കിയത് കെ സ്വിഫ്റ്റ് ബസാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സി സി ടി വി പരിശോധനയിലാണ് പിക്കപ്പ് വാനാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാന്‍ കണ്ടെത്തിയത്. പിക്കപ്പ് വാന്‍ ഇടിച്ച് താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.
തൃശ്ശൂര്‍ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.

 

 

 

---- facebook comment plugin here -----

Latest