Connect with us

Kerala

താനൂരില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം താനൂര്‍ കമ്പനിപ്പടിയില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് സാരമായ പരുക്കുണ്ട്. മംഗളൂരുവില്‍ നിന്നും വന്ന ലോറിയും താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് ലോറി ഡ്രൈവര്‍. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും പരുക്കുണ്ട്. ബസിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കൂട്ടിയിടിച്ച ബസ് ഇടിയുടെ ആഘാതത്തില്‍ സുരക്ഷാവേലിയും തകര്‍ത്ത് റെയില്‍പാളത്തിന് സമീപത്തായാണ് ഇടിച്ചുനിന്നത്.

താനൂര്‍ പോലീസ് സ്ഥലത്തെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് സ്ഥലത്തുനിന്നും മാറ്റി.

Latest