Connect with us

Malappuram

മഅദിന്‍ ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റിന് പ്രൗഢമായ സമാപനം

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഖുര്‍ആന്‍ ഫെസ്റ്റില്‍ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 113 പേരാണ് മാറ്റുരച്ചത്. 

Published

|

Last Updated

മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റ് സമാപന സംഗമംഎസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റിന് പ്രൗഢമായ സമാപനം. സമാപന സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഖുര്‍ആന്‍ ഫെസ്റ്റില്‍ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 113 പേരാണ് മാറ്റുരച്ചത്. ഖുര്‍ആന്‍ പാരായണം, തജ്‌വീദ് ക്വിസ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.

സമാപന സംഗമത്തില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രന്‍സിപ്പള്‍ സൈതലവിക്കോയ, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ശാക്കിര്‍ സിദ്ദീഖി പയ്യനാട്, ജാഫര്‍ സഖാഫി പഴമള്ളൂര്‍, ഹസന്‍ സഖാഫി വേങ്ങര, ശക്കീര്‍ സഖാഫി കോട്ടുമല, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, മന്‍സൂര്‍ അലി സഖാഫി വട്ടപ്പറമ്പ്, റഷീദ് അഹ്മദ് സഅ്ദി പെരിമ്പലം, അബ്ദുസ്സമദ് അദനി പെരിങ്ങോട്ടുപുലം, ബശീര്‍ സഖാഫി പൊന്മള എന്നിവര്‍ പ്രസംഗിച്ചു.

മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റില്‍ വിവിധ ഇനങ്ങളില്‍ വിജയികളായവര്‍

വിവിധ കാറ്റഗറികളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് കരസ്ഥമാക്കിയവര്‍:

എ സോണ്‍: അയ്മന്‍ പൂക്കോട്ടൂര്‍, മിഹ്ജ കോഡൂര്‍, റയ്യാന്‍. ബി സോണ്‍: സന്‍ഹ ഫാത്തിമ ഉമ്മത്തൂര്‍, ഫാത്തിമ സെബ പുളിയാട്ടുകുളം, മിന്‍ഹ ഫാത്തിമ. സി സോണ്‍: ശമ്മാസ് അരിമ്പ്ര, ഫാസ് അബ്ദുള്ള ഇരുമ്പുഴി, അഹ്മദ് സുലൈം മൈലപ്പുറം. ഡി സോണ്‍: ലുബാബ വെങ്കുളം, സുഹാന ചുങ്കം, കന്‍സ ഫാത്തിമ കോട്ടപ്പുറം. ഇ സോണ്‍: സിയാ ഫാത്തിമ കോട്ടുമല, ആയിശ നഷ്‌റ ചുങ്കം, ഫാത്തിമ സഹ്‌റ സി.കെ സ്വലാത്ത് നഗര്‍. എഫ് സോണ്‍: നിഹാല്‍ ഹാജിയാര്‍പള്ളി, ഇഷാന്‍ മുഹമ്മദ്, ത്വയ്യിബ് കോട്ടുമല. ജി സോണ്‍: ശിഫ മേല്‍മുറി 27, ഷംന കോണോംപാറ, സുഹൈല ആലത്തൂര്‍പടി. എച്ച് സോണ്‍: സിയാദ് കോഡൂര്‍, അമന്‍ മുല്ലപ്പള്ളി, ഷംലാല്‍ പാണക്കാട്. ഐ സോണ്‍: ഹാദി പൂക്കോട്ടൂര്‍, മുസ്തഫ നജീഹ് മേല്‍മുറി 27, സവാദ് സ്വലാത്ത് നഗര്‍. ജെ സോൺ: സയ്യിദ് റിഹാന്‍ മക്കരപ്പറമ്പ്, ഹാദി സമീദ് ആലത്തൂര്‍പടി, സിനാന്‍ ചുങ്കം, തജവീദ് ക്വിസ് ജനറല്‍ ഇശല്‍ ഫാത്തിമ വലിയവരമ്പ്, തൈ്വബ, സന കോട്ടുമല, ഖദീജ ലുബാബ പടിഞ്ഞാറെമുക്ക്, ഫാത്വിമ സ്വഫിയ്യ പെരുമ്പറമ്പ്, ജുമാന.

---- facebook comment plugin here -----

Latest