Connect with us

Kerala

പാലക്കാട് നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പാലക്കാട്|പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്.വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ(29) സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്.ഇന്നലെ രാത്രി 10 നാണു സംഭവം. മധുസൂദനന്റെ അമ്മ പത്മാവതിയെ പനിയെ തുടര്‍ന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആതിര റിത്വിക്കിനെ ബന്ധുവായ യുവതിക്കും അവരുടെ 5 വയസ്സുള്ള മകള്‍ക്കുമൊപ്പം വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്കു പോയത്.

വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ റിത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. ദീപ്തി ദാസ് മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest