Kerala
കോട്ടയത്ത് മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു
പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാലാ | കോട്ടയം പാലായില്‍ രാമപുരത്ത് മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോനെ (40) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്. 13, 10, ഏഴ് വയസ്സുള്ള പെണ്‍കുട്ടികളുടെ കഴുത്താണ് ഇയാള്‍ അറുത്തത്. ഏഴ് വയസ്സുള്ള കുട്ടിയുടെ നിലയാണ് ഗുരുതരം. കുട്ടികള്‍ കോട്ടയം മെഡി.കോളജില്‍ ചികിത്സയിലാണ്.
ഒരു വര്‍ഷത്തോളമായി ജോമോനും ഭാര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇയാള്‍ക്കൊപ്പമായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)