Kerala
അടൂരില്‍ സെപ്റ്റിക് ടാങ്കിനായി എടുത്തകുഴിയില്‍ പശു വീണു; അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി
അടൂര്‍, മൂന്നാളം ചന്ദ്രാലയത്തില്‍ കൊച്ചു ചെറുക്കന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് വീണത്.
അടൂര്‍|വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്കിനായി എടുത്തകുഴിയില്‍ പശു വീണു. അടൂര്‍, മൂന്നാളം ചന്ദ്രാലയത്തില്‍ കൊച്ചു ചെറുക്കന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് വീണത്. പശുവിനെ പുറത്തെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അടൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി പശുവിനെ രക്ഷപ്പെടുത്തി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി സന്തോഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി എ പ്രജോഷ്, എം സി അജീഷ്, എ അനീഷ് കുമാര്‍, എസ് അഭിജിത്ത്, എ സജാദ്, ഹോം ഗാര്‍ഡ് പി ജി ശ്രീകുമാര്‍, പ്രകാശ് വി എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.







