Connect with us

Kerala

ആലപ്പുഴയില്‍ 60കാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

കഴിഞ്ഞ 18മുതല്‍ റോസമ്മയെ കാണാതായിരുന്നു

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴയില്‍ 60കാരിയെ കൊലപ്പെടുത്തി വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ 18മുതല്‍ റോസമ്മയെ കാണാതായിരുന്നു. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പോലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്. റോസമ്മ വിവാഹിതയാണെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായതായാണ് വിവരം. റോസമ്മ രണ്ടാം വിവാഹം കഴിക്കാന്‍ തയ്യാറെടുത്തതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മക്കളുണ്ട്. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

 

Latest