Connect with us

Kerala

വെള്ളക്കെട്ടില്‍ വീണ് 56കാരന് ദാരുണാന്ത്യം

വ്യാഴാഴ്ച രാവിലെ തോട്ടുവക്കില്‍ നിന്നും സൈക്കിള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

എടത്വ | വെള്ളക്കെട്ടില്‍ വീണ് പാട്ടക്കൃഷി കര്‍ഷകന്‍ മരിച്ചു. തലവടി 10ാം വാര്‍ഡ് മണലേല്‍ മാമൂട്ടില്‍ വിജയപ്പനാണ് (56) മരിച്ചത്. വിജയന്‍ തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. 12  മണിയോടെ തിരികെ വീട്ടിലേക്ക് സൈക്കിളിൽ വരുന്നതിനിടെ റോഡിലെ ഹംപിൽ തട്ടി സൈക്കിൾ മറിഞ്ഞ് സമീപത്തെ സംരക്ഷണ ഭിത്തിയിൽ തലയിടിച്ച ശേഷം വെള്ളക്കെട്ടിൽ വീണതാകാം മരണകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

വ്യാഴാഴ്ച രാവിലെ തോട്ടുവക്കില്‍ നിന്നും സൈക്കിള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest