Connect with us

Kerala

പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച 21കാരന്‍ അറസ്റ്റില്‍

പനമരം ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

കല്‍പ്പറ്റ | പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. ബത്തേരി തൊട്ടിയില്‍ ഷഫീഖ് ആണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പമനരം ടൗണിലെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ചെറുകാട്ടൂര്‍ സ്വദേശി രാജുവിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.

രാജു ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനാണ്. രാവിലെ ഏഴുമണിയോടെ പനമരം ടൗണില്‍ ബൈക്ക് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ജോലിക്കുപോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണംപോയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പനമരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് ഉടന്‍ അടി രാജുവിന്റെ പരാതിയില്‍ അന്വേഷണം നടത്തുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവിനെ പിടികൂടുകയുെ ചെയ്തു. പനമരം
ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

---- facebook comment plugin here -----

Latest