Connect with us

Kerala

പാലക്കാട് തൃത്താലയില്‍ പതിമൂന്ന് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുട്ടിയെ ഇന്നലെ വൈകിട്ട് മുതല്‍  കാണാനില്ലായിരുന്നു

Published

|

Last Updated

പാലക്കാട് | പാലക്കാട് തൃത്താല കുമരനെല്ലൂരില്‍ പതിമൂന്ന് വയസ്സുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്.

കുട്ടിയെ ഇന്നലെ വൈകിട്ട് മുതല്‍  കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Latest