Connect with us

Kerala

തോട്ടത്തില്‍ കുഴിച്ചിട്ട 900 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

25 കാനുകളിലായാണ് വണ്ണാമടയിലെ തോട്ടത്തില്‍ സ്പിരിറ്റ് കുഴിച്ചിട്ടിരുന്നത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ തോട്ടത്തില്‍ കുഴിച്ചിട്ട സ്പിരിറ്റ് എക്‌സൈസ് പിടികൂടി. 900 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പ്രഭുവിനെ അറസ്റ്റ് ചെയ്തു.

25 കാനുകളിലായാണ് വണ്ണാമടയിലെ തോട്ടത്തില്‍ സ്പിരിറ്റ് കുഴിച്ചിട്ടിരുന്നത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ച സ്പിരിറ്റാണെന്നാണ് തോട്ടം നടത്തിപ്പുകാരന്റെ മൊഴി.

Latest