Connect with us

National

ബിഹാറില്‍ വാഹനാപകടത്തില്‍ 7 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ സീതാമര്‍ഹിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അവരുടെ നില തൃപ്തികരമാണെന്നും മുതിര്‍ന്ന പൊലീസ്.

Published

|

Last Updated

സീതാമര്‍ഹി, ബീഹാര്‍| ബീഹാറിലെ സിതാമര്‍ഹി ജില്ലയിലെ മഗോള്‍വ മേഖലയില്‍ ഒരു സംഘം സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലെത്തിയ ട്രക്കില്‍ ഇടിച്ചു. അപകടത്തില്‍ കുട്ടികളടക്കം ഏഴ് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരെ സീതാമര്‍ഹിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അവരുടെ നില തൃപ്തികരമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും  ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

 

 

 

 

---- facebook comment plugin here -----

Latest