Connect with us

National

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിച്ചേക്കും

5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. മാര്‍ച്ചിനോടകം ലേല നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്രം ട്രായിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ്15) രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു.

ലേലത്തിനുള്ള 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്‍ഡുകളിലെ സ്പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നല്‍കിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ ആറ് എല്‍എസ്എകളില്‍ (ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗത്തിനായി 900 മെഗാഹെര്‍ട്‌സ് നീക്കിവെച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു. ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എല്‍എസ്എകളിലെ നിശ്ചിത 900 മെഗാഹെര്‍ട്സ് ബാന്‍ഡ് സ്പെക്ട്രം കേന്ദ്രം ഉപേക്ഷിക്കും.

 

---- facebook comment plugin here -----

Latest