Kozhikode
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി എം അനില്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് വി എം റഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം | മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ പി ടി എയും മര്‍കസ് മാനേജ്‌മെന്റും അനുമോദിച്ചു. ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി എം അനില്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് വി എം റഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു.
മര്‍കസ് അക്കാദമിക് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഐ ഐ എം അസിസ്റ്റന്റ് പ്രൊഫസര്‍ സല്‍മാന്‍ അലി, ഡോ. മുഹമ്മദലി മാടായി സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ എ റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ പി അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.




