National
കര്‍ണാടകയിലെ ബെലഗാവിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ
അഞ്ച് രോഗികള്‍ ഗുരുതരാവസ്ഥയിലാണ്.
ബെംഗളുരു| കര്‍ണാടകയിലെ ബെലഗാവിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച് 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വര്‍ കരെമ്മ ഉത്സവത്തിനിടെയാണ് വിഷബാധയേറ്റത്. കടുത്ത വയറുവേദന, ഛര്‍ദി എന്നിവയെ തുടര്‍ന്ന് ആളുകളെ ധാര്‍വാഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ അഞ്ച് രോഗികള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവത്തെതുടര്‍ന്ന് ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് ക്യാമ്പ് ചെയ്യുകയാണ്. അസുഖ ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടാനും നിര്‍ദേശം നല്‍കി.







