Connect with us

Kerala

ഇലന്തൂരില്‍ ആട് ഫാമില്‍ നിന്നും 490 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു; ഉടമ അറസ്റ്റില്‍

ഇലന്തൂര്‍ വില്ലേജില്‍ ആശാരിമുക്ക് ദേശത്ത് പേഴുംകാട്ടില്‍ വീട്ടില്‍ സി സി രാജേഷ് കുമാര്‍ (45) നെ അറസ്റ്റ് ചെയതു.

Published

|

Last Updated

പത്തനംതിട്ട | ഇലന്തൂരില്‍ ആട് ഫാമില്‍ നിന്നും 490 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്.

ഇന്നലെ വൈകീട്ട് ആറുമണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ഇലന്തൂര്‍ വില്ലേജില്‍ ആശാരിമുക്ക് ദേശത്ത് പേഴുംകാട്ടില്‍ വീട്ടില്‍ സി സി രാജേഷ് കുമാര്‍ (45) നെ അറസ്റ്റ് ചെയതു. 35 ലിറ്ററിന്റെ 14 കന്നാസുകളിലായി ഒളിപ്പിച്ചു വച്ചിരുന്ന 490 ലിറ്റര്‍ സ്പിരിറ്റ് ഇയാളുടെ ആട് ഫാമില്‍ നിന്നും കണ്ടെടുത്തു.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ രതീഷ്, രോഹിണിയില്‍ സജി എന്നിവരെ പ്രതി ചേര്‍ത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി എ പ്രദീപ്, പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി, റെയിഞ്ച് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു.

പരിശോധനയില്‍ പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, ഡി സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എ ഷിമില്‍, നിയാദ് എസ് പാഷ, ടി എന്‍ ബിനുരാജ്, സോമശേഖരന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ റാണി എന്നിവര്‍ പങ്കെടുത്തു.

 

Latest