Connect with us

Kerala

'താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നു'; ശ്രേയാംസ്‌കുമാറിന് എതിരെ കെ ടി ജലീല്‍

സജി ചെറിയാന്റെ രാജിവാര്‍ത്തക്ക് ഒപ്പം മാതൃഭൂമി പത്രം നല്‍കിയ കാര്‍ട്ടൂണാണ് എതിര്‍പ്പിന് കാരണം.

Published

|

Last Updated

കോഴിക്കോട് | മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ആര്‍ ജെ ഡി നേതാവുമായി എം വി ശ്രേയാംസ്‌കുമാറിനെതിരെ വിമര്‍ശവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. സജി ചെറിയാന്റെ രാജിവാര്‍ത്തക്ക് ഒപ്പം മാതൃഭൂമി പത്രം നല്‍കിയ കാര്‍ട്ടൂണാണ് എതിര്‍പ്പിന് കാരണം.

സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിക്കുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്നും ശ്രേയാംസ് കുമാറിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

2020 – 2022 കാലയളവില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് ശ്രേയാംസിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുവെന്നാണ് ജലീല്‍ അര്‍ഥമാക്കുന്നത്. 2022ല്‍ ശ്രേയാംസ്‌കുമാര്‍ വീണ്ടും ഒരവസരത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഇടതുപക്ഷം സീറ്റ് നല്‍കിയിരുന്നില്ല.

Latest