Connect with us

National

രാജ്യത്ത് 3,038 പേര്‍ക്ക് കൂടി കൊവിഡ്

ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ സര്‍ക്കാരുകള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000ത്തില്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,038 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയി.

തിങ്കളാഴ്ച കൊവിഡ് ബാധിച്ച് ഡല്‍ഹിയിലും പഞ്ചാബിലും രണ്ടുപേര്‍ വീതം മരിച്ചിരുന്നു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,30,901 ആയി ഉയര്‍ന്നു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ സര്‍ക്കാരുകള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഡല്‍ഹിയിലും പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.

 

 

 

---- facebook comment plugin here -----

Latest