Kerala
ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു
മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ് സംഭവം.
മൂവാറ്റുപുഴ | ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്നു. 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്. രണ്ട് അക്രമികള്‍ ബൈക്കിലെത്തിയാണ് സ്വകാര്യ ബാങ്ക് മാനേജരായ രാഹുലിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്നത്. ഹെല്‍മറ്റ് ധരിച്ചാണ് അക്രമികള്‍ എത്തിയത്. മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ് സംഭവം.
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കില്‍നിന്ന് സ്വര്‍ണം എടുത്ത് പണയം വെക്കാനായി രാഹുല്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയം അക്രമികള്‍ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് സ്വര്‍ണമുള്ള ബാഗുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----