Connect with us

First Gear

2022 മാരുതി സുസുക്കി എക്‌സ് എല്‍6 ഫെയ്‌സ് ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി

നെക്‌സ ഷോറൂമിലോ ഓണ്‍ലൈനിലോ ടോക്കണ്‍ തുകയായ 11,000 രൂപ അടച്ച് ഓര്‍ഡര്‍ നല്‍കാം.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി 2022 എക്‌സ് എല്‍6 ഫെയ്‌സ് ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ അടുത്തുള്ള നെക്‌സ ഷോറൂമിലോ ഓണ്‍ലൈനിലോ ടോക്കണ്‍ തുകയായ 11,000 രൂപ അടച്ച് ഓര്‍ഡര്‍ നല്‍കാം.

സില്‍വര്‍ റൂഫ് റെയിലുകളും പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും ഉള്‍പ്പെടെയുള്ള ചെറിയ എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍ 2022 എക്‌സ് എല്‍6ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 സീറ്റുള്ള എംപിവിക്ക് മാരുതിയുടെ പുതിയ 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. മറ്റ് ചെറിയ മാറ്റങ്ങള്‍ക്കൊപ്പം പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഇതിന് ലഭിച്ചേക്കാം.

മാരുതിയുടെ അടുത്ത തലമുറ കെ സീരീസ് 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എക്‌സ് എല്‍6 ഫെയ്സ് ലിഫ്റ്റിന് കരുത്ത് പകരുന്നത്. ഇത് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ഒരു പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ചേരും.

മാരുതി സുസുക്കി 2022 എര്‍ട്ടിഗയ്ക്കും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അത് ഈ മാസം തന്നെ അവതരിപ്പിക്കും.

 

---- facebook comment plugin here -----

Latest