Connect with us

Techno

മോട്ടറോളയുടെ എഡ്ജ് 20 സീരിസ് ഉടന്‍ വിപണിയിലെത്തും

Published

|

Last Updated

മോട്ടോറോളയുടെ പുതിയ എഡ്ജ് 20 സീരീസ് കമ്പനി അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 20 പ്രോ, എഡ്ജ് 20, എഡ്ജ് 20 ലൈറ്റ് എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ക്കും 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുകളാണുള്ളത്. ഇതുവരെ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും കനം കുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണാണ് മോട്ടോ എഡ്ജ് 20 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോട്ടറോള എഡ്ജ് 20 പ്രോ, എഡ്ജ് 20, എഡ്ജ് 20 ലൈറ്റ് എന്നിവ അവതരിപ്പിച്ചെങ്കിലും വിപണിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയിട്ടില്ല. ആഗസ്റ്റില്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് സൂചന. മോട്ടറോള എഡ്ജ് 20 ലൈറ്റ് സ്മാര്‍ട്ട് ്ഫോണിന് 349.99 (ഏകദേശം 30, 895 രൂപ), മോട്ടോ എഡ്ജ് 20 499.99, എഡ്ജ് 20 പ്രോ 699.99 എന്നിങ്ങനെയാണ് വില വരുന്നത്. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള വിപണികളിലാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകുക.

വിഷ്വല്‍ ഡിസ്‌പ്ലേയ്ക്കായി ഒഎല്‍ഇഡി സാങ്കേതികവിദ്യയുള്ള 6.7 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടോ എഡ്ജ് 20 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, സ്നാപ്ഡ്രാഗണ്‍ 870 5 ജി പ്രോസസര്‍ എന്നിവയാണ് എഡ്ജ് 20 പ്രോയിലുള്ളത്. മാക്രോയും അള്‍ട്രാ വൈഡ് ലെന്‍സുള്ള 108 മെഗാപിക്സല്‍ പ്രധാന കാമറയുമായാണ് സ്മാര്‍ട്ട് ഫോണ്‍ എത്തുന്നത്. ഒരു തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 5 ജിബിയില്‍ 30 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

6.7 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 778 5 ജി പ്രോസസര്‍, 8 ജിബി റാം, 256 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ് എന്നിവയാണ് മോട്ടോ എഡ്ജ് 20യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജി സപ്പോര്‍ട്ടുള്ള 4000 എംഎഎച്ച് ബാറ്ററി, 108 മെഗാപിക്സല്‍ പ്രൈമറി കാമറ എന്നിവ എഡ്ജ് 20യില്‍ അടങ്ങിയിട്ടുണ്ട്. മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടോ എഡ്ജ് 20 ലൈറ്റില്‍ വരുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയാടെക് ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍ഡ് സെറ്റിന്റെ കരുത്ത്.