Connect with us

Covid19

അമേരിക്കയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് |  അമേരിക്കയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവരോട് വീണ്ടും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്തും കൊവിഡ് രൂക്ഷമായ സ്ഥലത്തുമാണ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം വീണ്ടും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതെത്തി. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിമൂന്ന് ലക്ഷം കടന്നു. 6.27 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതിനിടെ ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അന്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 41.92 ലക്ഷം പേര്‍ മരിച്ചു. പതിനേഴ് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 29,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാല് ലക്ഷം പിന്നിട്ടു. നിലവില്‍ 3.89 ലക്ഷം സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്.