Connect with us

National

പെഗാസസ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി | ഇസ്‌റാഈല്‍ ചാരസോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോണ്‍ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരാണ് റിട്ട് ഹരജി നല്‍കിയത്. സുപ്രീം കോടതി
സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം.

ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്നും അത് ഉപയോഗിക്കിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നും അന്വേഷിക്കണം. അത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ ആ നടപടിക്ക് പിന്നിലെ ലക്ഷ്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു

സൈനിക തലത്തില്‍ ഉപയോഗിക്കുന്ന ചാര സോഫ്റ്റ്വെയര്‍ പൗരന്മാര്‍ക്ക് മേല്‍ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹരര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് അഭിഭാഷകന്‍ എം എല്‍ ശര്‍മയും രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Latest