Connect with us

International

സഞ്ചാരികള്‍ക്ക് ഫിന്‍ലന്‍ഡിലേക്ക് പ്രവേശനാനുമതി; രണ്ട് ഡോസ് വാക്സീന്‍ സ്വീകരിക്കണം

Published

|

Last Updated

ഹെല്‍സിന്‍കി | ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണ് പ്രവേശനം ലഭിയ്ക്കുക. 14 ദിവസം മുമ്പ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്പുട്നിക് ഒഴികെ ഏഴ് വാക്സീനുകള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

വാക്സീന്‍ സ്വീകരിക്കാത്ത 18 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മാതാപിതാക്കളോടൊപ്പം ഫിന്‍ലന്‍ഡില്‍ പ്രവേശിക്കാം. യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഷെങ്കന്‍ ഏരിയയുടെ ഭാഗങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള അതിര്‍ത്തി നിയന്ത്രണങ്ങളും ഫിന്‍ലന്‍ഡ് നീക്കംചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു മേഖലയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഫിന്‍ലന്‍ഡിലേക്ക് പ്രവേശിക്കാമെന്ന് സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നു.

Latest