Connect with us

Kerala

ഒളിംപിക്‌സ്: മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഇര്‍ഫാനും ശ്രീശങ്കറിനുമെതിരെ നടപടിയെന്ന് എഎഫ്എ

Published

|

Last Updated

ന്യൂഡല്‍ഹി | ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാന്‍, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് അദിലെ ജെ. സുമരിവാല. ഫിറ്റ്‌നസ് പരിശോധനയില്‍ ഇരുവരും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും പരിശീലകരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും അദിലെ ജെ സുമരിവാല വ്യക്തമാക്കി.

ബെംഗളൂര്‍ സായ് കേന്ദ്രത്തിലാണ് ഫിറ്റ്‌നസ് പരിശോധന നടന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് സായ് കേന്ദ്രത്തില്‍ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതില്‍ ഇര്‍ഫാന്റെയും ശ്രീശങ്കറിന്റെയും പ്രകടനം മോശമായിരുന്നു എന്നാണ് വിലയിരുത്തല്‍.

ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കര്‍ ലോങ് ജമ്പില്‍ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാര്‍ച്ചിലാണ് നടത്ത മത്സരത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടിയത്.