Connect with us

Kannur

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

പാനൂര്‍ | കടവത്തൂര്‍ ആറ്റുപുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. അണിയാരത്തെ മുബഷിറിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. വൈകിട്ട് നാല് മണിയോടെയാണ് ഒഴുക്കില്‍ പെട്ടത്.

സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ മുബഷിര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഒഴുക്കില്‍ പെട്ടു. രണ്ടു പേരെ കൂടെ നീന്തുകയായിരുന്നവര്‍ ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും മുബഷിറിനെ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ഒരു യുവാവ് ഇവിടെ മുങ്ങിപ്പോയിരുന്നു. അയല്‍വാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷിച്ചത്. അതിന് ശേഷം ഇവിടെ കുളിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ് ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചിരുന്നു.