Connect with us

Oddnews

ഊഞ്ഞാലില്‍ നിന്ന് യുവതികള്‍ വീണത് 6,300 അടി താഴ്ചയിലേയ്ക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published

|

Last Updated

മോസ്‌കോ | റഷ്യയില്‍ രണ്ട് യുവതികള്‍ ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുമ്പോള്‍ 6300 അടി താഴ്ചയിലേക്ക് വീഴുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യുവതികള്‍ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യന്‍ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ സുലക് മലയിടുക്കിലാണ് അപകടമുണ്ടായത്. ഊഞ്ഞാലിന്റെ ഒരു ചെയിന്‍ പൊട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഊഞ്ഞാല്‍ പൊട്ടി യുവതികള്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് വീക്ഷിച്ചത്.

ഊഞ്ഞാല്‍ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടകാരണമെന്ന് ഡാഗെസ്താനിലെ ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഊഞ്ഞാല്‍ ഏറ്റവും ഉയരത്തില്‍ ആയിരിക്കുമ്പോഴാണ് ചെയിന്‍ പൊട്ടിയിരുന്നതെങ്കില്‍ വലിയ ദുരന്തമായിരുന്നു സംഭവിക്കുക. പ്രാദേശിക കസ്ബെക്കോവ്സ്‌കി കൗണ്‍സില്‍ ഇത്തരത്തിലുള്ള വിനോദങ്ങള്‍ മലയിടുക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.