Connect with us

National

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടൊണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. പുതുതായി മന്ത്രിമാരായവരെ അനുമോദിച്ച് പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എഴുനേറ്റ ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി.പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ രണ്ട് മണിവരെ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ഇസ്റാഈല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം, ഇന്ധന വില വര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഗൗരവമേറിയതാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഫോണ്‍ചോര്‍ത്തലില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ ദളിത്, പിന്നാക്ക വിഭാഗത്തില്‍ നിന്ന് ചിലര്‍ മന്ത്രിമാരായത് പ്രകിപക്ഷത്തിന് ദഹിക്കുന്നില്ലെന്നും ഇതിനാലാണ് പ്രതിഷേധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ രൂക്ഷ പ്രതികരണവുമായി സ്പീക്കര്‍ ഓം ബിര്‍ള
രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന് നടപടി മാന്യതക്ക് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും കര്‍ഷക പ്രക്ഷോഭം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം പിമാരാണ് പ്രധാനമായും നോട്ടീസ് നല്‍കിയത്.

 

 

Latest