National
മുഖ്യമന്ത്രിയുടെ എതിര്‍പ്പ് വകവെക്കാതെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചു
ന്യൂഡല്‍ഹി | മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ എതിര്‍പ്പുകള്‍ വകവെക്കാതെ പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജോത് സിംഗ് സിദ്ദുവിനെ നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു.
തന്നെ താക്കോല്‍സ്ഥാനങ്ങളില്‍ അവരോധിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തേ സിദ്ദു പാര്‍ട്ടിയില്‍ നിരവധി തവണ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരമായിരുന്ന സിദ്ദു 2004ൽ ബി ജെ പിയിലൂടെയാണ് രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിച്ചത്.
ദീർഘകാലം ബി ജെ പിയുടെ പാർലിമെന്റംഗമായിരുന്നു. 2017ലാണ് ബി ജെ പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.







