Connect with us

Ongoing News

ടി ട്വന്റി ലോകകപ്പ്; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

Published

|

Last Updated

മസ്‌കത്ത് | ടി ട്വന്റി ലോകകപ്പിനുള്ള ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണെന്നത് പ്രത്യേകതയാണ്. രണ്ടാം ഗ്രൂപ്പിലാണ് ഇരു ടീമുകളുമുള്ളത്. ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ആറ് ടീമുകള്‍ ഗ്രൂപ്പിലുണ്ട്. ഒന്നാം ഗ്രൂപ്പില്‍ കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) സി ഇ ഒ ചുമതലയുള്ള ജെഫ് അലാര്‍ഡിസ് ആണ് മസ്‌കത്തില്‍ വച്ച് നടത്തിയ നറുക്കെടുപ്പിലൂടെ ഗ്രൂപ്പുകളെ നിര്‍ണയിച്ചത്. ബി സി സി ഐ തലപ്പത്തുള്ള സൗരവ് ഗാംഗുലിയും ജയ് ഷായും നഗരത്തിലെത്തിയതിനു പിന്നാലെയായിരുന്നു നറുക്കെടുപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനായിരുന്നു ഇത്തവണത്തെ ടി ട്വന്റി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം. രാജ്യത്ത് കൊവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് യു എ ഇയിലേക്കും ഒമാനിലേക്കുമായി മാറ്റിയത്.

---- facebook comment plugin here -----

Latest