Kerala
സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം പാലിക്കപ്പെടുന്നില്ല: ഹൈക്കോടതി
കൊച്ചി | സംസ്ഥാനത്ത് ആള്‍ക്കൂട്ടനിയന്ത്രണം കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ലെന്ന ഹൈക്കോടതി. ആകെയുള്ളത് ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തുണിക്കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായതായും വ്യാഴാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ഹരജിയിലെ ആവശ്യം.







