Kerala
സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഈമാസം 16ന് കൊച്ചി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ട് അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. അമല കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
കസ്റ്റംസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആര്‍ഭാട ജീവിതം നയിക്കാനും വീട് വയ്ക്കാനും തനിക്ക് പണം നല്‍കിയത് ഭാര്യയുടെ അമ്മയാണെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴി അമല തള്ളിയിരുന്നു.







