Connect with us

Kerala

കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍വെന്റില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും സംരക്ഷണമൊരുക്കണമെന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആവശ്യത്തോടൊപ്പം നില്‍ക്കാനാകില്ലെന്ന് ഹൈക്കോടതി. ലൂസി കളപ്പുരക്കലിന്റെ ഹരജി പരിഗണിച്ച കോടതി കോണ്‍വെന്റില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. കോണ്‍വെന്റിന് പുറത്ത് എവിടെ താമസിച്ചാലും സംരക്ഷണം നല്‍കാമെന്നും കോടതി വ്യക്തമാക്കി.

39 വര്‍ഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാന്‍ അനുവദിക്കണമെന്നും കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും ഏറെ വികാരാധീനയായി ലൂസി കളപ്പുരക്കല്‍ കോടതിയോട് ആവശ്യപ്പെട്ടു.അഭിഭാഷകരൊന്നും വക്കാലത്ത് ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ലൂസി കളപ്പുരക്കല്‍ കോടതിയില്‍ നേരിട്ട് വാദിക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുന്നത് വരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പോലീസും കോടതിയെ അറിയിച്ചു.കേസ് വിധിപറയാന്‍ മാറ്റിവെച്ചു