Connect with us

Education

എസ് എസ് എല്‍ സി: 99.47 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.47 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. 0.65 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവര്‍- 1,21,318. കഴിഞ്ഞ വര്‍ഷം ഇത് 41,906. വര്‍ധന-79,412. വിജയ ശതമാനം കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂരും (99.85) കുറവ് വയനാടു (98.13)മാണ്. 2,214 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൊയ്തു. പാലയാണ് വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല (99.97%). ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. എസ് എസ് എല്‍ സി പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ (പുതിയ സ്‌കീം അനുസരിച്ചുള്ളവര്‍) 645 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 537 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 83.26 ശതമാനമാണ് വിജയം.

എസ് എസ് എസ് എല്‍ സി (പഴയ സ്‌കീം അനുസരിച്ചുള്ളവര്‍): പരീക്ഷ എഴുതിയത്- 346. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270. വിജയശതമാനം-78.03. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര്‍ (99.85%). ഗള്‍ഫില്‍ 573 പേര്‍ പരീക്ഷയെഴുതിയതില്‍ 556 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 97.03 ആണ് വിജയ ശതമാനം. മൂന്ന് ഗള്‍ഫ് സെന്ററുകള്‍ നൂറ് ശതമാനം വിജയം നേടി. ലക്ഷദ്വീപില്‍ 96.81 ശതമാനമാണ് വിജയം. 627 പേരാണ് പരീക്ഷ എഴുതിയത്. 607 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടി എച്ച് എസ് എല്‍ സിയില്‍ 99.72 ശതമാനം പേര്‍ വിജയം നേടി. കലാമണ്ഡലത്തില്‍ നൂറ് ശതമാനമാണ് വിജയം. പുനര്‍ മൂല്യനിര്‍ണയത്തിന് ഓണ്‍ലൈന്‍ വഴി ആപേക്ഷിക്കാം. പരീക്ഷാ ഫലം ഇന്ന് മൂന്ന് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ലഭിക്കും.

പുനര്‍മൂല്യ നിര്‍ണയത്തിന് ഓണ്‍ലൈന്‍ വഴി ആപേക്ഷിക്കാം. പരീക്ഷാ ഫലം ഇന്ന് മൂന്ന് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ലഭിക്കും.

http://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

http://resultskerala.nic.in

www.sietkerala.gov.in

examresults.kerala.gov.in

എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകും.

Latest