Connect with us

Kerala

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയും കാറ്റും കനക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ശനിയാഴ്ച വരെ കാറ്റോടും ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും കൂടുതല്‍ രൂക്ഷമാകുക. കാട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒമ്പത് ജില്ലകളിലും വെള്ളിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് അപകട സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും മണിക്കൂറില്‍ പരമാവധി 55 കിലോമിറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

 

 

Latest