Connect with us

International

ചരിത്ര ബഹിരാകാശ യാത്ര കഴിഞ്ഞ് റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഭൂമിയിലെത്തി

Published

|

Last Updated

ന്യൂയോര്‍ക്ക് | ബ്രിട്ടീഷ് കോടിപതി റിച്ചാര്‍ഡ് ബ്രാന്‍സണിന്റെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര വിജയകരം. വിര്‍ജിന്‍ ഗ്യാലക്ടിക് പേടകത്തില്‍ പുറപ്പെട്ട സംഘം ഏതാനും മിനുട്ടുകള്‍ ബഹിരാകാശത്ത് ചെലവഴിച്ചാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകാശ വിനോദസഞ്ചാരത്തിനാണ് ഇതോടെ നാന്ദി കുറിച്ചത്.

17 വര്‍ഷത്തെ കഠിനാധ്വാനത്തിനാണ് ഇന്ന് ഫലം കണ്ടതെന്നും വിര്‍ജിന്‍ ഗ്യാലക്ടിക്കിലെ ടീമിന് അഭിനന്ദനം അറിയിക്കുകയാണെന്നും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പ്രതികരിച്ചു. ബഹിരാകാശ അതിര്‍ത്തി കടന്ന് 85 കിലോ മീറ്റര്‍ ഉയരെ സംഘത്തെ വഹിച്ചുള്ള പേടകമെത്തി. ഈ മണ്ഡലത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെടുകയും ഭൂമിയുടെ വര്‍ത്തുളാകൃതി കാണാനുമാകും.

മറ്റൊരു കോടിപതിയായ ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെടുന്നതിന് മുമ്പെ റെക്കോര്‍ഡ് നേടാന്‍ ബ്രാന്‍സണ് സാധിച്ചു.