Connect with us

Techno

സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്ട് ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്ട് ഫോണ്‍ ജൂലൈ 13ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. ഗാലക്‌സി എഫ് 22 സ്മാര്‍ട്ട് ഫോണിന്റെ ബേസിക് മോഡല്‍ 4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില ഇന്ത്യയില്‍1 2,499 രൂപയാണ്. 6 ജി ബി റാം, 128 ജി ബി സ്റ്റോറേജ് മോഡലിന് 14,499 രൂപയാണ് വില വരുന്നത്. ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുക. ലോഞ്ച് ഓഫറുകളില്‍ പ്രമുഖ ബേങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയിരം രൂപ വിലക്കിഴിവില്‍ 11,499 രൂപയ്ക്ക് ഈ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. ഓഫര്‍ ജൂലൈ 19 വരെയാണുള്ളത്.

6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച് ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്, 90 റിഫ്രഷ് റേറ്റ്, 4 ജി ബി / 64 ജി ബി, 6 ജി ബി / 128 ജി ബി സ്റ്റോറേജ്, മീഡിയടെക് ഹെലിയോ ജി 80 പ്രോസസര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളാണ് സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്ട് ഫോണിലുള്ളത്. ഇതില്‍ നാല് കാമറകളുണ്ട്. 48 മെഗാപിക്സല്‍ പ്രൈമറി കാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്സല്‍ മാക്രോ കാമറ, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് കാമറ സെറ്റപ്പിലെ സെന്‍സറുകള്‍.

ഡിവൈസില്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്സല്‍ കാമറയുമുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് എന്നീ നിരവധി കാമറ സവിശേഷതകളും കമ്പനി നല്‍കിയിട്ടുണ്ട്. ഗാലക്‌സി എഫ് 22 സ്മാര്‍ട്ട് ഫോണില്‍ 6,000 എം എ എച്ച് ബാറ്ററിയും 15ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വണ്‍ യു ഐ 3.1ലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എ ഐ ഫെയ്‌സ് അണ്‍ലോക്ക്, സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, സാംസങ് പേ മിനി സപ്പോര്‍ട്ട് എന്നിവയും മോഡലിന്റെ പ്രത്യേകതയാണ്. വൈ ഫൈ, ബ്ലൂടൂത്ത് എഡിഷന്‍ 5.0, യു എസ് ബി ടൈപ്പ് സി പോര്‍ട്ട്, ജി പി എസ്, എന്‍ എഫ് സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ വരുന്നത്.

Latest