Connect with us

Ongoing News

ഡാനിഷ് പടയോട്ടം തടയാൻ ചെക്കിനുമായില്ല

Published

|

Last Updated

ബാകു | യൂറോ 2020യിൽ ഡെന്മാർക്കിന്റെ തേരോട്ടം തുടരുന്നു. അസർബൈജാനിലെ ബാകുവിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡാനിഷ് പട പരാജയപ്പെടുത്തിയത്. ഇതോടെ ഡെന്മാർക്ക് സെമിയിലെത്തി. ചെക്ക് പുറത്തുമായി.

ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകളും നേടി മേധാവിത്വം പുലര്‍ത്താന്‍ ഡെന്മാര്‍ക്കിന് സാധിച്ചു. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടില്‍ തന്നെ തോമസ് ഡെലാനിയും ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി 42ാം മിനുട്ടില്‍ കാസ്പര്‍ ഡോള്‍ബെര്‍ഗും ഡെന്മാര്‍ക്കിനായി ഗോളുകള്‍ നേടി.

ജോകിം മെയ്‌ഹ്ലെയുടെ ക്രോസിലാണ് കാസ്പര്‍ ഡോള്‍ബര്‍ഗ് ബോക്‌സില്‍ വെച്ച് തന്റെ വലംകാല്‍ ഷോട്ടിലൂടെ ഗോള്‍ നേടിയത്. ജെന്‍സ് സ്‌ട്രൈഗറിന്റെ കോര്‍ണര്‍ കിക്കിലാണ് തോമസ് ഡിലാനി ഹെഡറിലൂടെ അഞ്ചാം മിനുട്ടില്‍ ഡെന്മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടുകളില്‍ തന്നെ ഗോള്‍ മടക്കാന്‍ ചെക്കിന് സാധിച്ചു. 49ാം മിനുട്ടില്‍ പാട്രിക് ഷിക്ക് ആണ് ചെക്കിനായി ഗോള്‍ നേടിയത്. വ്ളാദിമിര്‍ കൂഫലിന്റെ ക്രോസില്‍ ബോക്‌സിന്റെ മധ്യത്തില്‍ വെച്ച് ഇടംകാല്‍ ഷോട്ടുതിര്‍ക്കുകയായിരുന്നു ഷിക്ക്. ഇതോടെ യൂറോ 2020ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വേട്ട നടത്തിയ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ഷിക്ക് എത്തി. ഇരുവരും അഞ്ച് വീതം ഗോളുകളാണ് നേടിയത്.

പ്രിക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡിനെ അട്ടിമറിച്ചാണ് ചെക്ക് ക്വാര്‍ട്ടറിലെത്തിയത്. വെയ്ല്‍സിനെ തകര്‍ത്താണ് ഡെന്മാര്‍ക്ക് ക്വാര്‍ട്ടറില്‍ കടന്നത്.

Latest