Connect with us

Qatar

മന്‍സൂര്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഖത്വറിലെ സഊദി അംബാസഡര്‍

Published

|

Last Updated

ദോഹ | ഖത്വറിലെ സഊദി സ്ഥാനപതിയായി മന്‍സൂര്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചുമതലയേറ്റു. ഖത്വര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിക്ക് പുതിയ സ്ഥാനപതിയെ ഔദ്യോഗിക ബഹിമതികളോടെ സ്വീകരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

2017 ജൂണ്‍ അഞ്ചിനായിരുന്നു സഊദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്വറിലെ സ്ഥാപനപതിയെ തിരിച്ചുവിളിച്ചത് .ഉപരോധം ഐക്യപാതയിലേക്ക് വഴി തുറന്ന് 2021 ജനുവരിയില്‍ നടന്ന അല്‍ -ഉലാ സമാധാന കരാറോടെയാണ് വീണ്ടും പുനഃസ്ഥാപിച്ചത് .ഇരു രാജ്യങ്ങളും ചരിത്രപരമായ ബന്ധങ്ങളും , പൊതു താല്‍പ്പര്യങ്ങള്‍, സംരക്ഷിക്കുന്നതിലും ,വിവിധ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിച്ച് ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്വര്‍ അറിയിച്ചു

Latest