Techno
ക്ഷണമില്ലെങ്കിലും ക്ലബ്ഹൗസില്‍ ചേരാന്‍ അവസരമൊരുങ്ങുന്നു
ബെംഗളൂരു | രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് തരംഗമായ ഓഡിയോ ഒണ്‍ലി സാമൂഹിക മാധ്യമമായ ക്ലബ് ഹൗസില്‍ ക്ഷണമില്ലെങ്കിലും ചേരാം. ഈ ഫീച്ചര്‍ ഉടനെ ക്ലബ് ഹൗസ് കൊണ്ടുവരും. നിലവില്‍ മറ്റൊരാള്‍ ഇന്‍വൈറ്റ് ചെയ്താലാണ് ആപ്പില്‍ ചേരാന്‍ സാധിക്കുക.
കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ് സ്വീകാര്യത വര്‍ധിച്ചത്. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇന്‍വൈറ്റ് സംവിധാനം ഒഴിവാക്കാനാണ് ആപ്പ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളാണ് ക്ലബ് ഹൗസിനുള്ളത്.
നിലവില്‍ 400 കോടി ഡോളര്‍ മൂല്യമാണ് ആപ്പിനുള്ളത്. ട്വിറ്റര്‍ സ്‌പേസസ് പോലുള്ള എതിരാളികളുമായി മത്സരിക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ജനകീയ ഫീച്ചറുകള്‍ ക്ലബ് ഹൗസ് പരീക്ഷിക്കുന്നത്. ശബ്ദം മാത്രം കേള്‍ക്കാവുന്ന ആപ്പ് ആയതിനാല്‍ ചൂടേറിയ സംവാദങ്ങളും ചര്‍ച്ചകളും മാത്രമല്ല വെറുംവര്‍ത്തമാനങ്ങളും കൊണ്ട് സജീവമാണ് ആപ്പ്.