Connect with us

Education

കാലിക്കറ്റ് സര്‍വകലാശാലാ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പഠന വിഭാഗം, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവയിലേക്കുള്ള 2021-ലെ പാര്‍ട്ട് ടൈം, ഫുള്‍ടൈം എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ 187 രൂപയും മറ്റുള്ളവര്‍ 555 രൂപയും ഫീസടച്ച് ജൂണ്‍ 14-ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ രശീതി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂണ്‍ 16-ന് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പഠന വകുപ്പു തലവന് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0494 2407017, 2407363.

---- facebook comment plugin here -----

Latest