Connect with us

Bahrain

യാത്രാ നിബന്ധനകള്‍ പുതുക്കി ബഹ്റൈന്‍; ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

മനാമ-ദമാം | ഇന്ത്യയില്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങലെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ബഹ്‌റൈനിലേക്കുള്ള പ്രവേശനം സ്വദേശികള്‍ക്കും റസിഡന്‍സ് വിസകാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ ബഹ്റൈന്‍ വഴി സഊദി, യു.എ. ഇ രാജ്യങ്ങളിലേക്കുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിന്നവര്‍ക്ക് വന്‍ തിരിച്ചടിയായി. നേരെത്തെ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഇ-വിസ,വിസിറ്റിങ് വിസകള്‍ അനുവദിച്ചിരുന്നു .ഇനിമുതല്‍ ബഹ്റൈന്‍ വിസയിലുള്ളവര്‍ക്കും സ്വദേശികള്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയെന്ന് ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ വ്യക്തമാക്കി,

ബഹ്‌റൈനില്‍ എത്തി 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം സഊദി-ബഹ്‌റൈന്‍ കോസ്വേയിലൂടെയും , വിമാന മാര്‍ഗ്ഗവും സഊദിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി നിരവധിപേരാണ് കഴിഞ്ഞ ഒരുവര്‍ഷമായി എത്തിച്ചേര്‍ന്നിരുന്നത്. പുതിയ നിയമം വന്നതോടെ നിരവധിപേരാണ് വിമാനത്താവളങ്ങളില്‍ നിന്നും തിരികെ മടങ്ങേണ്ടി വന്നത് . സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആസ്ട്രസെനിക, ഫൈസര്‍, മൊഡേണ എന്നിവയുടെ രണ്ട് ഡോസും,ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും സ്വീകരിച്ചവര്‍ ,ആദ്യ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്കും സഊദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു

ഇന്ത്യ , പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് , നേപ്പാള്‍ , ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .ഈ രാജ്യങ്ങളില്‍ രോഗ വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ,പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനുവേണ്ടി പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് . ഈ രാജ്യങ്ങളില്‍ നിന്നുള്ള റെസിഡന്റ് വിസക്കാര്‍ യാത്രക്ക് മുന്‍പായി 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും,പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റീനിലും,കൊവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കണം. അതെ സമയം അഞ്ചാം ദിവസത്തെ കൊവിഡ് ടെസ്റ്റും ,ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ക്വറന്റീന്‍,പി.സി.ആര്‍ ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Latest