Connect with us

Gulf

ആർ എസ് സി കലാശാല നടത്തി

Published

|

Last Updated

ദോഹ | ഖത്വർ നാഷനൽ കലാലയം സാംസ്‌കാരിക വേദി ഓൺലൈൻ  കലാശാല നടത്തി. പെറ്റമ്മയെപ്പോലെ ഗൃഹാതുരവും മധുരവും നിറഞ്ഞതാണ് മാതൃഭാഷയെന്നു ഖത്വറിലെ പ്രവാസി എഴുത്തുകാരൻ മണികണ്ഠ മേനോൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു അഭിപ്രായപ്പെട്ടു.

എഴുത്തുകാരനും കവിയുമായ ഷൗക്കത്തലി ഖാൻ മലയാള ഭാഷലാവണ്യവും കാവ്യാത്മകതയും” എന്ന വിഷയത്തിൽ സംസാരിച്ചു. കലാലയം സാംസ്‌കാരിക വേദി അംഗം ശംസുദ്ധീൻ സഖാഫി ആശംസകൾ നേർന്നു. കൺവീനർ സലിം അംജദി അധ്യക്ഷത വഹിച്ചു. ബഷീർ വടക്കേകാട് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.

ഗള്‍ഫ് കലാലയം സാംസ്‌കാരിക വേദി ലോക കാവ്യ ദിനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 21 ന് ഡിജിറ്റല്‍ കവിത സമാഹാരം പ്രകാശനം ചെയ്യും. പ്രവാസവും സമകാല ജീവിതവും രാഷ്ട്രീയവും തുടങ്ങി മനുഷ്യന്റെ നാനാ തലത്തിലും സ്പര്‍ശിച്ച മുന്നോറോളം കവിതകള്‍ അപേക്ഷകളായി ലഭിച്ചു. അതില്‍ നിന്നുള്ള തിരെഞ്ഞെടുത്ത നൂറു കവിതകളാണ് പ്രകാശിതമാകുന്നത്.

കവി വീരാന്‍ കുട്ടി ഉദ്്ഘാടനം ചെയ്യും. കവികളായ എം ജീവേഷ്, ഇസ്മായില്‍ മേലടി, തസ്ലീം കൂടരഞ്ഞി തുടങ്ങിയവര്‍ സംവദിക്കും. സമൂഹത്തോട് സംവദിക്കുന്ന തീക്ഷ്ണമായ സൃഷ്ടികളാണ് “കാലത്തിന്റെ കണ്ണുകള്‍” എന്ന സമാഹാരത്തിലൂടെ പുറത്തിറങ്ങുന്നതെന്ന് മാഗസിന്‍ സമിതി അഭിപ്രായപ്പെട്ടു.

Latest