Connect with us

Kerala

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചെന്ന് മൊഴി

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി പറയാന്‍ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിര്‍ബന്ധിച്ചതായി മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഈ മൊഴി നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയില്‍ പറഞ്ഞെന്നും മൊഴിയിലുണ്ട്. മൊഴിപ്പകര്‍പ്പ് ലഭിച്ച വാര്‍ത്താ ചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞുവെന്ന് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.