National
ദാവൂദ് ഇബ്റാഹീമിന്റെ കൂട്ടാളി പിടിയിൽ

റാഞ്ചി | അധോലോക നേതാവ് ദാവൂദ് ഇബ്റാഹീമിന്റെ കൂട്ടാളി ഝാർഖണ്ഡിൽ പിടിയിലായി. മലയാളിയായ അബ്ദുൽ മജീദ് കുട്ടിയാണ് അറസ്റ്റിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.
1997ലെ റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്‌ഫോടനം നടത്താനായി ദാവൂദ് ഇബ്റാഹീം സ്‌ഫോടക വസ്തുക്കള്‍ അയച്ചതുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുൽ മജീദ് കുട്ടി പ്രതിയാണ്. പാക് ഏജന്‍സിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
1996ല്‍ ആര്‍ ഡി എക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും തോക്കുകളും സംഭരിച്ചെന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആയുധങ്ങള്‍ സംഭരിച്ചത്.
---- facebook comment plugin here -----