Connect with us

International

വ്യവസ്ഥകള്‍ പാലിക്കാനായില്ല; പാകിസ്ഥാന്‍ എഫ് എ ടി എഫിന്‍രെ കരിമ്പട്ടികയില്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) ന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാന്‍ തുടരും. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് കാലാവധി. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നല്‍കിയിരിക്കുന്നത്.

2018 ജൂണിലാണ് പാകിസ്ഥാനെ എഫ് എ ടി എഫ് ഗ്രേലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. ഗ്രേ ലിസ്റ്റിലെ 27 സ്ഥകളില്‍ 21 എണ്ണം മാത്രമാണ് പാകിസ്ഥാന് പൂര്‍ത്തീകരിക്കാനായത്.എന്നാല്‍, ആറു കുറവുകള്‍ കൂടി നികത്താനുള്ള സമയം അവര്‍ക്ക നല്‍കുകയാണെന്നും . അതുപരിഹരിക്കാന്‍ അവര്‍ തയാറല്ലെങ്കില്‍ അവര്‍ കരിമ്പട്ടികയിലേക്ക് തളളപ്പെടുമെന്നും എഫ് എ ടി എഫ് അറിയിച്ചു.

നിലവില്‍, ഗ്രേ പട്ടികയില്‍ തുടരുന്നതിനാല്‍ അന്താരാഷ്ട്ര നാണയ നിധി , ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും. പാകിസ്ഥാന് പുറമെ ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ എഫ് എ ടി എഫിന്റെ കരിമ്പട്ടികയില്‍ ഉള്ളവയാണ്.

Latest