Connect with us

Kerala

ശിവശങ്കറിന്റെ നടുവേദന നാടകമല്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍

Published

|

Last Updated

തിരുവനന്തപുരം | കസ്റ്റംസ് അറസ്റ്റ് ഭയന്നുള്ള നടാകമണ് നടുവേദന പറഞ്ഞുള്ള എം ശിവശങ്കറിന്റെ ആശുപത്രിവാസമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ശിവശങ്കറിനെ വര്‍ഷങ്ങളായി നടുവേന അലട്ടുന്നുണ്ടെന്നും ഇത് സംബന്ധിച്ച ശിവശങ്കര്‍ തന്നോട് നേരത്തെ പല തവണ പറഞ്ഞതായും ഹരീഷ് വാസുദേവന്‍ പറഞ്ഞു. 2017ല്‍ തന്റെ വിവാഹ സമയത്തും നടുവേദന കാരണം വരാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നെന്ന് ഹരീഷ് വ്യക്തമാക്കി.

രോഗാവസ്ഥയെക്കുറിച്ച് ശിവശങ്കരന്‍ പറയുന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഹരീഷ് പുറത്തുവിട്ടു.
സ്പ്രിംങ്ക്‌ളര്‍ കേസില്‍ ശിവശങ്കറിനെതിരെ താന്‍ കടുത്ത വിമര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ സ്പ്രിന്‍ങ്കളര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍വെച്ച് അദ്ദേഹത്തെ കണ്ടു. ചട്ടം നോക്കാതെ ഓരോന്ന് ചെയ്തപ്പള്‍ കോടതി കയറിയില്ലേയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കോടതി കയറിയതില്‍ സങ്കടമില്ല, നിരന്തരമായ ഈ കാര്‍ യാത്ര എന്റെ നടുവേദന കൂട്ടി എന്നായിരുന്നു പ്രതികരണമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

ആ നടുവേദന നാടകമല്ല.
2017 ഒക്ടോബര്‍ അവസാനമാണ് എന്റെ വിവാഹം. നവംബര്‍ 5 നു കൊച്ചിയില്‍ താമസം തുടങ്ങിയപ്പോള്‍ വന്നു കാണാമെന്നു സമ്മതിച്ചവരില്‍ ഒരാള്‍ ശിവശങ്കര്‍ കഅട ആയിരുന്നു. 2017 ല്‍ ഇങഛ യില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് നിരന്തരം കയറിയിറങ്ങി ഉണ്ടായ ഔദ്യോഗിക സൗഹൃദമാണ്. “വലിയ നടുവേദന കാരണം യാത്ര പറ്റുന്നില്ല” എന്ന മെസേജ് ഇപ്പോഴും ംവമെേമുു വശേെീൃ്യ യിലുണ്ട്.

2019 ആഗസ്റ്റ് 22 നു ഔദ്യോഗികമായ ഒരാവശ്യത്തിനു അപ്പോയിന്മെന്റ് ചോദിച്ചു മെസേജ് അയച്ചപ്പോള്‍ മറുപടി. “ഒരാഴ്ചയായി ബെഡ് റെസ്റ്റിലാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞു 2 ആഴ്ച അനങ്ങരുതെന്നു പറഞ്ഞപ്പോഴാണ് വെള്ളപ്പൊക്കം വന്നത്. ജോലി മൂലം വീണ്ടും ഡിസ്‌ക് സ്ലിപ്, എന്നെ കിടത്തി. അടുത്ത ആഴ്ചയിലേ സര്‍വീസില്‍ തിരികെ കേറൂ” (ംവമെേമുു രവമ േവശേെീൃ്യ യില്‍ ഇതും). എന്റെ അമ്മയ്ക്ക് നടുവേദനയ്ക് ചികിത്സ നടന്നതിനാല്‍ ഞാനിത് ഓര്‍ത്തു.

സ്പ്രിംഗ്‌ളര്‍ കേസില്‍ ഞാന്‍ ചാനലുകളിലും ഫേസ്ബുക്കിലും ശിവശങ്കറിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിക്കുന്ന കാലം. ഹൈക്കോടതിക്ക് പുറത്തുവെച്ചു കണ്ടപ്പോള്‍ കുശലം ചോദിച്ചു, “ചട്ടം നോക്കാതെ ഓരൊന്നൊക്കെ ചെയ്തിപ്പോള്‍ കോടതി കയറിയില്ലേ”. അപ്പോള്‍ മറുപടി “കോടതി കയറിയതില്‍ സങ്കടമില്ല, നിരന്തരമായ ഈ കാര്‍ യാത്ര എന്റെ നടുവേദന കൂട്ടി.”

ഡിസ്‌ക് പ്രൊലാപ്‌സ് എന്ന അസഹ്യമായ വേദനയുള്ള ഒരസുഖം ശിവശങ്കര്‍ കഅട നു വര്‍ഷങ്ങളായി ഉള്ളതായി എനിക്ക് നേരിട്ടറിയാം. തൊഴില്‍പരമായി അങ്ങേരുമായി ബന്ധപ്പെടുന്ന സെക്രട്ടേറിയേറ്റിലെ മിക്കവര്‍ക്കും ഇത് അറിയാമായിരിക്കണം.

മെഡിക്കല്‍ ലീവും റീഇമ്പേഴ്‌സ്മെന്റ് എടുത്ത ചികിത്സയും ഒക്കെയായി സര്‍ക്കാരില്‍ തന്നെ വ്യക്തമായ തെളിവുള്ള കാര്യമാണ് ഇത്. വിവരാവകാശ പ്രകാരം അന്വേഷിച്ചാല്‍ പോലും കിട്ടാവുന്ന തെളിവ്.
ഏത് കൊലക്കേസിലെ പ്രതിയെപ്പറ്റി ആണെങ്കിലും “അയാളുടെ നടുവേദന ഒക്കെ വെറും തട്ടിപ്പാ”ണെന്ന് ഒന്നുമന്വേഷിക്കാതെ ചുമ്മാ വെച്ചു കീറുന്ന നിരീക്ഷകന്മാര്‍ മനുഷ്യത്വരഹിതരാണ്.
കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം.

പക്ഷെ ഒരാളുടെ രോഗം അറിയാതെ നുണയാണെന്നു പറയരുത്. എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരല്ല.

കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. നട്ടെല്ലിലെ ഡിസ്‌കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. പിആര്‍എസ് ആശുപത്രിയില്‍ നിന്ന് ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിദഗ്ധ ചികിത്സ വേണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്

 

---- facebook comment plugin here -----

Latest