Connect with us

Science

അതിജീവിച്ചെന്ന് കരുതുന്ന ആദ്യ ഗ്രഹം കണ്ടെത്തി നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | സൂര്യന് സമാനമായ നക്ഷത്രത്തിന്റെ അവശിഷ്ടമായ വൈറ്റ് ഡ്വാര്‍ഫിനെ ചുറ്റുന്ന ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നാസയുടെ ടെസ്സ് ഉപഗ്രഹവും സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപും ഉപയോഗിച്ചാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘം ഗ്രഹത്തെ കണ്ടെത്തിയത്. ഭ്രമണം ചെയ്തിരുന്ന നക്ഷത്രം നശിച്ചതിന് ശേഷം അതിജീവിച്ചെന്ന് കരുതുന്ന ആദ്യ ഗ്രഹം കൂടിയാണിത്.

ഭൂമിയേക്കാള്‍ 40 ശതമാനം മാത്രം അധികം വലുപ്പമാണ് ഇതിനുള്ളത്. വ്യാഴം ഗ്രഹത്തിനോട് സാമ്യം ഈ വസ്തുവിനുണ്ട്. വൈറ്റ് ഡ്വാര്‍ഫിനേക്കാള്‍ ഏഴ് മടങ്ങ് വലുതായ ഗ്രഹത്തിന് ഡബ്ല്യു ഡി 1856 ബി എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയ പേര്.

വൈറ്റ് ഡ്വാര്‍ഫിനെ ഓരോ 34 മണിക്കൂറിലുമാണ് ഈ ഗ്രഹം ചുറ്റുന്നത്. സൂര്യനെ ബുധന്‍ ചുറ്റുന്നതിനേക്കാള്‍ 60 മടങ്ങിലേറെ വേഗതയിലാണിത്. സാധാരണ നശിച്ച നക്ഷത്രത്തിന്റെ അവശിഷ്ടമായ വൈറ്റ് ഡ്വാര്‍ഫ് സമീപ ഗ്രഹങ്ങളെയെല്ലാം നശിപ്പിക്കും. ഇതിനോട് അടുത്തവരുന്ന വസ്തുക്കളെല്ലാം നക്ഷത്രത്തിന്റെ ശക്തിയേറിയ ഗുരുത്വാകര്‍ഷണത്തില്‍ ചിന്നിച്ചിതറും. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ ഗ്രഹം നിലവിലെ കേന്ദ്രത്തില്‍ എത്തിയതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്.

Latest